NATURAL FOODS


1. നെല്ലിക്കാ ജ്യൂസ്‌
ആയുർവേദം's photo.

നെല്ലിക്ക നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതു തന്നെയാണ്. ഇതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയേണ്ടേ.
നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.
രാവിലെ ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്‌ നെല്ലിക്ക ജ്യൂസ്‌ കുടിക്കൂ കൊളസ്ട്രോളും പ്രമേഹവും വഴിമാറും ഓജസ്സും ലഭിക്കും


2.ഉദരാരോഗ്യത്തിന് ഇലക്കറികള്‍
ആയുർവേദം's photo.


















പച്ചിലകള്‍ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം.
ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പച്ചിലകള്‍ അടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തല്‍.
ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു



3. കാന്താരി .
ആയുർവേദം's photo.

എരിവിന്റെ രാജാവാണെങ്കിലും കാന്താരിയ്‌ക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുമത്രേ. കാന്താരി രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹന പ്രക്രിയയെ സഹായിക്കും. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാൻകാന്താരിക്ക് കഴിവുണ്ട്.
വീട്ടുവളപ്പിലൊരു കാന്താരി
പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.

4.ഇഞ്ചിയുടെ ഗുണങ്ങൾ

ആയുർവേദം's photo.

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്തിയ മോര്. നമ്മുടെ നാട്ടില്‍ കൃത്രിമ പാനീയങ്ങള്‍ സര്‍വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും പ്രധാന കാരണം. കഫകെട്ട്, മനം പിരട്ടല്‍, തൊണ്ടയില്‍ വേദന എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും ..ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന്‍ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും . അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട. സ്ത്രീകളുടേ ഉറ്റമിത്രമാണ് ഇഞ്ചി.ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശ്രിതം ആശ്വാസം നല്കും. ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്ത്രൈ റ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനു ഒരു പരിധിവരെ പരിഹാരം ആണ്. ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്കു ന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍.... കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും. അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്. ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്. ഇഞ്ചിയുടെ മഹാത്മ്യം ഇവിടെ അവസാനിക്കുന്നില്ല...ഇനിയും തുടരും.....

5.മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം
ആയുർവേദം's photo.
ചിരിക്കാൻ പലര്ക്കും ബുദ്ധിമുട്ടാണ്...എന്താണ് കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ...
ആത്മവിശ്വാസത്തോടെ ചിരിക്കാന് കഴിഞ്ഞില്ലെങ്കില് പിന്നെന്ത് മനസുഖം
കിട്ടാനാണ്. വീട്ടില് നിന്നുതന്നെ നിങ്ങള്ക്ക് എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്ത
പൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി, മദ്യപാനം, അമിതമായ ചായകുടി, പല്ല്
നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പല കാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്.
പല്ലാണ്, കെമിക്കല് വസ്തുക്കള് വഴി പല്ല് വെളുപ്പിക്കാന് നിന്നാല് പല പ്രശ്നങ്ങളും വരും.
അതുകൊണ്ട് പ്രകൃതിദത്തമായി തന്നെ മഞ്ഞപ്പല്ല് മാറ്റിയെടുക്കാം.
1. മഞ്ഞ
ൾ പൊടി:
മഞ്ഞള്പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല് മഞ്ഞയാകില്ല. മഞ്ഞള്പ്പൊടിയു
ം ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില് തേക്കാം.
2. പഴത്തൊലി:
മിനറല്സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന്
വെളുപ്പ് നിറം നല്കും. ഒരുദിവസം മൂന്ന് തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച്പല്ല് തേക്കാം.
3. ഉപ്പ് :
ഉപ്പും ബേക്കിങ് സോഡയും ചേര്ത്ത് പല്ല് വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള് പെട്ടെന്ന് മാറ്റിതരും.
4. ആര്യവേപ്പ്:
15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല് മഞ്ഞപ്പല്ലുകള് മാറികിട്ടും.
5. ചെറുനാരങ്ങ:
ചെറുനാരങ്ങയും ഉപ്പും കലര്ത്തി പല്ലില് തേച്ച് നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.
6. ക്യാരറ്റ്:
ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള് തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്കും.
7. കറുവ:
ഇല കറുവ ഇലയുടെ പൊടി പാല് ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കാം.